ittimani made in china preview
ലാലേട്ടന്റെ ഓണം റിലീസായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന നാളെ തീയേറ്ററുകളിലേക്ക് എത്തുകയാണ്. നാളെ രാവിലെ 8 മണിക്കാണ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ഏകദേശം 100ല്‍പരം തീയേറ്ററുകളിലാണ് ഫാന്‍സ് ഷോ ഉണ്ടാവുക. ഇത് അഞ്ചാം തവണയാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് നൂറിലധികം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്യുന്നത്. അധികം ഹൈപ്പില്ലാത്ത പടത്തിനാണ് നൂറില്‍പരം ഫാന്‍സ് ഷോകള്‍ വച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ആകെ 425സ്‌ക്രീന്‍നും, വേള്‍ഡ് വൈഡ് 1000 സ്‌ക്രീനും ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.